മഹാശിവരാത്രി ഇന്ന്

Sunday 6 March 2016 10:13 pm IST

കോട്ടയം: പരമശിവഭക്തരുടെ പകലന്തിയോളം നീളുന്ന ഉറക്കമൊഴിച്ചുള്ള പുണ്യവ്രത ദിനമായ മഹാശിവരാത്രി ഇന്ന്. ജില്ലയിലെ ശിവേക്ഷത്രങ്ങളിലെല്ലാം ഇന്ന് വിശേഷാല്‍ പൂജകളും പ്രഭാഷണങ്ങളും വിവിധകലാപരിപാടികളും നടക്കും. പ്രധാനശിവക്ഷേത്രങ്ങളിലെല്ലാം ദര്‍ശനത്തിനും വഴിപാടുകള്‍ നടത്തുന്നതിനും പ്രത്യേകം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടയം: തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തില്‍ രാവിലെ 5ന് രുദ്ര ജപം, 6ന് ഭജന, 7ന് സോപാന സംഗീതം, 8ന് വില്വദളാര്‍ച്ചന, 9ന് കൂത്ത്, 11ന് കളഭാഭിഷേകം, 12ന് ശിവരാത്രി പ്രാതല്‍, വൈകിട്ട് 6ന് ദീപാരാധന, ചുറ്റുവിളക്ക്, നാമജപ പ്രദക്ഷിണം, രാത്രി 9ന് ഘൃതധാര, വേദജപം, 12ന് ശിവരാത്രി വിളക്ക്, എഴുന്നള്ളിപ്പ്. കുമാരനല്ലൂര്‍: കടന്നക്കുടി ശിവക്ഷേത്രത്തില്‍ രാവിലെ 5ന് അഭിഷേകം, ഗണപതിഹോമം, 7ന് വയലിന്‍ കച്ചേരി, 8.30ന് ശിവരാത്രി സംഗീതാരാധന, 9.30ന് ധാര, വൈകിട്ട് 6.30ന് ദീപാരാധന, 7ന് നാമസങ്കീര്‍ത്തനം, 8.30ന് പാട്ടും കളിയാട്ടവും എന്നിവ നടക്കും. കാരാപ്പുഴ ചെറുകരക്കാവ് ക്ഷേത്രത്തില്‍ രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 6ന് ഹരിനാമകീര്‍ത്തനം, 10ന് ഓട്ടന്‍തുള്ളല്‍, 11.30ന് അഷ്ടാഭിഷേകം, ചെണ്ടമേളം, ഉച്ചക്ക് 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 4.30ന് ഭാഗവതപാരായണം, 5.30ന് ഭജന, 6.30ന് ദേശവിളക്കും ദീപാരാധനയും, 6.45ന് വെടിക്കെട്ട്, 7ന് ഭക്തിഗാനമേള, 9ന് തിരുവാതിരകളി, 10ന് നൃത്തനൃത്യങ്ങള്‍ 11ന് 51 കുടം അഭിഷേകം പ്രദക്ഷിണം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. പെരിങ്ങള്ളൂര്‍: മഹാദേവക്ഷേത്രത്തില്‍ 7ന് ഉച്ചക്ക് 12ന് കാവടി അഭിഷേകം, വൈകിട്ട് 7ന് വിക്രമന്‍ സ്വാമിയുടെ ശയന പ്രദക്ഷിണം, 11.30ന് ശിവരാത്രിപൂജ, 108 കരിക്കഭിഷേകം എന്നിവ നടക്കും. തൃക്കോതമംഗലം: മഹാദേവക്ഷേത്രത്തില്‍ രാവിലെ 7ന് തിരുമുമ്പില്‍ നിറ, 9.30ന് കാവടിപുറപ്പാട്, 10.30ന് കാവടി ഘോഷയാത്ര, കരകാട്ടം, ഒന്നിന് കാവടി അഭിഷേകം, വൈകിട്ട് 7ന് കാഴ്ചശ്രീബലി, രാത്രി 9ന് ഗാനമേള എന്നിവ നടക്കും. കൊല്ലാട്: തൃക്കോവില്‍ മഹാദേവക്ഷേത്രത്തില്‍ ഗുരുദേവ പ്രതിഷ്ഠാ വാര്‍ഷികം നടക്കും, വൈകിട്ട് 8ന് ആറാട്ട് സദ്യ, 8.15ന് ആറാട്ടുബലി, 8.30ന് പുറപ്പാട്, രാത്രി 10.30ന് ആറാട്ട് എതിരേല്‍പ്പ് എന്നിവ ഉണ്ടാകും. ചിങ്ങവനം: പറമ്പത്ത് അമ്പലത്തില്‍ പുലര്‍ച്ചെ 5ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഉച്ചക്ക് 12ന് ഓഫീസ്-സ്റ്റേജ് നിര്‍മ്മാണത്തിനായി ശിലാസ്ഥാപനം വൈകിട്ട് 7.30നു കാവടി ഘോഷയാത്ര, വെടിക്കെട്ട്, 10.30ന് ഭക്തിഗാനമേള. വെള്ളൂര്‍: ചെറിയ തൃക്കോവില്‍ മഹാദേവക്ഷേത്രത്തില്‍ രാവിലെ 6.15ന് മൃത്യുഞ്ജയ ഹോമം, 9ന് കാവടിഘോഷയാത്ര, 12ന് കാവടി അഭിഷേകം, പ്രസാദമൂട്ട്, ഭക്തിഗാനസുധ, വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര, വൈകിട്ട് 7.30ന് ചാക്യാര്‍കൂത്ത്, 9.30ന് തിരുവാതിര, 12ന് ശിവരാത്രിപൂജ. മേവെള്ളൂര്‍: മഹാദേവക്ഷേത്രത്തില്‍ രാവിലെ 9ന് കലശപൂജ, 10ന് വടക്കും തേവര്‍ക്കും തുടര്‍ന്ന് തെക്കും തേവര്‍ക്കും കലശാഭിഷേകം, വൈകിട്ട് 6ന് ചുറ്റുവിളക്ക്, 7.30ന് താലപ്പൊലിവരവ്, 9.30ന് നാടന്‍ പാട്ടുകള്‍, 12ന് ബലിതര്‍പ്പണം. ചങ്ങനാശ്ശേരി: പെരുന്ന തിരുമല ഉമാമഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രിയും അമ്മന്‍കൊട മഹോത്സവവും ആഘോഷിക്കും. 6.30മുതല്‍ ഗണപതി ഹോമം, 9ന് കാവടിയാട്ടം കാവില്‍ഭഗവതി ക്ഷേത്രത്തില്‍നിന്നും പുറപ്പെടുന്നു. ഉച്ചക്ക് 1 മുതല്‍ കാവടി അഭിഷേകം, 3 മുതല്‍ വഴിപാട്, കുംഭകുടംവരവ്, വൈകിട്ട് 6 മുതല്‍ കുംഭകുടം, 7ന് വിശേഷാല്‍ ദീപാരാധന, വെടിക്കെട്ട്, 7.30 മുതല്‍ ഔഷധകഞ്ഞി വിതരണം, 7.30ന് പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍നിന്നും കുംഭകുടംവരവ് 8മുതല്‍ ആനന്ദനടനം തുടര്‍ന്ന് മഹാശിവരാത്രി പൂജ പുഷ്പാഭിഷേകം എന്നിവ നടക്കും. വെളുപ്പിന് 4ന് പടുക്കപ്പൂജ, 4.30 മുതല്‍ ആഴിപൂജ, 5 മുതല്‍ മഞ്ഞള്‍നീരാട്ട്, 7 മുതല്‍ ഊരുചുറ്റല്‍ എന്നിവ നടക്കും. ചങ്ങനാശ്ശേരി: വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തില്‍ നിന്നും കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് 4.30ന് തിരുവെങ്കിടപുരം മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് നാമജപയാത്ര നടത്തും. 5ന് അഖണ്ഢനാമജപ പ്രദക്ഷിണവും നടക്കും. പെരുന്ന: കീഴ്കുളങ്ങര മഹാദേവക്ഷേത്രത്തില്‍ രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം. 7.15 ന് ശിവപുരാണ പാരായണം. 8.30ന് കലശപൂജ തുടര്‍ന്ന് കലശാഭിഷേകം, 10.30മുതല്‍ വൈകിട്ട് 5.30വരെ ശിവരാത്രി സംഗീതോത്സവം വൈകിട്ട് 5.30ന് നടതുറക്കല്‍, 6.30ന് വിശേഷാല്‍ ദീപാരാധന, വെടിക്കെട്ട് 8മുതല്‍ നൃത്തനൃത്ത്യങ്ങള്‍, 11ന് തിരുവാതിരകളി, 12ന് മഹാദേവന് അഷ്ടാഭിഷേകം. കല്ലറ: ശ്രീ ചോഴിക്കര മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 8ന് രുദ്രജപം, 9.30ന് അഖണ്ഡനാമജപം, 12.30ന് പ്രസാദമൂട്ട്, 6.30ന് ദീപക്കാഴ്ച, ദീപാരാധന എന്നിവ നടക്കും. വൈകിട്ട് 7ന് ഭാരതീയ വിചാരകേന്ദ്രം ഓര്‍ഗനൈസിംഗ് സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍ ആദ്യാത്മിക പ്രഭാഷണം നടത്തും. രാത്രി 11ന് ശിവരാത്രിപൂജയും നടക്കും. കടുത്തുരുത്തി: തത്തപ്പള്ളി വേണുഗോപാല അന്തിമഹാകാള ക്ഷേത്രത്തില്‍ 5ന് രാവിലെ 6ന് ഗണപതിഹോമം. 9ന് ധാര, വൈകിട്ട് 6.30ന് ദീപാരാധന, 7.30ന് ഭജന, 9ന് ശിവരാത്രിപൂജ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.