ശിവരാത്രി മഹോത്സവം

Sunday 6 March 2016 10:21 pm IST

കോട്ടയം: ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ തിരുനക്കര പടിഞ്ഞാറേ നടയില്‍ പ്രവര്‍ത്തിക്കുന്ന ആസ്ഥാനമന്ദിരത്തില്‍ നടക്കുന്ന ശിവരാത്രി മഹോത്സവം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്ന് രാവിലെ 9ന് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തീയകാര്യകാരി സദസ്യന്‍ അഡ്വ.എന്‍.ശങ്കര്‍റാം അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് രാജയോഗിനി ബ്രഹ്മാകുമാരി പങ്കജം, ബഹന്‍ ശിവരാത്രിയുടെ ആത്മീയരഹസ്യത്തെക്കുറിച്ച് പ്രഭാഷണം നടത്തും. രാവിലെ 11മുതല്‍ 1വരെ നൃത്തനൃത്ത്യങ്ങളും ഭജനയും രാജയോഗ മെഡിറ്റേഷനും പ്രസാദവും ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.