കടുത്തുരുത്തി: കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മാഞ്ഞൂര്‍ എസ്എന്‍ഡിപി ജംഗ്ഷന് വളവില്ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. കോട്ടയം നട്ടാശേരി കൊശമറ്റം കണ്ണുംകുളത്തില് റോബിന്(33)നാണ് പരിക്കേറ്റത്. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. റോബിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: