ഏറ്റുമാനൂര്‍: എക്സൈസ് സംഘത്തിന്റെ പരിശോധനക്കിടെ കഞ്ചാവു പൊതി ഉപേക്ഷിച്ച് ബൈക്കില്‍ രക്ഷപെട്ട രണ്ടു പേരെ ഏറ്റുമാനൂര്‍ പോലീസിന്റെ നൈറ്റ് പെട്രോള്‍ സംഘം പരിശോധനക്കിടെ പിടികൂടി .ഈരാട്ടു പേട്ട നടക്കല്‍ കണിയാംകുന്നേല്‍ മുഹമ്മദ് മുനീര്‍ ( 18) ഈരാട്ടുപേട്ട നടക്കല്‍ അമ്പഴത്തിനാല്‍ നെബിന്‍ (19) എന്നിവരാണ് പിടിയിലായത്. കോട്ടയം എസ് പി ,സതീഷ് ബിനോ ,ഡി വൈ എസ് പി ,ബിജു .കെ.സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ കഞ്ചാവും , മയക്കുമരുന്നിനുമെതിരെ രൂപീകരിച്ച സ്ക്വാഡിലെ സി.പി.ഒ .രമണന് ,എഎസ്ഐ പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത് .ഇവരെ അന്വഷണത്തിനായി ഈരാട്ടു പേട്ട എക്സൈസ് സംഘത്തിനു കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: