പുത്തൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കായി പാര്‍ട്ടിയെ സജ്ജമാക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടി പവിത്രേശ്വരം പഞ്ചായത്ത് കമ്മിറ്റി യോഗം പഞ്ചായത്ത് സമിതി ചേര്‍ന്നു. ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് ആര്. വിശ്വനാഥന് പിള്ള അദ്ധ്യക്ഷത വഹിച്ച യോഗം കുന്നത്തൂര്‍ നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി ബി. ദിനചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഭാരതീയ ജനതാ പാര്‍ട്ടിയുടെയും രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെയും മറ്റു പരിവാര്‍ പ്രസ്ഥാനങ്ങളുടെയും താലൂക്ക്, പഞ്ചായത്തുതല ചുമതലക്കാര്‍ പങ്കെടുത്ത യോഗത്തില്‍ വിവിധ മാനേജ്മെന്റ് കമ്മറ്റികളെ പ്രഖ്യാപിച്ചു. കൊല്ലം ഗ്രാമ ജില്ല സഹകാര്യവാഹ് ആര്. ബാബുക്കുട്ടന് മുഖ്യപ്രഭാഷണം നടത്തി.
കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ബൈജു ചെറുപൊയ്ക, ജില്ലാ ജനറല്‍ സെക്രട്ടറി മധു വട്ടവിള തുടങ്ങിയവര്‍ സംസാരിച്ചു. പവിത്രേശ്വരം പഞ്ചായത്ത് സമിതി ഇലക്ഷന് കണ്‍വീനറായി മധു വട്ടവിളയേയും ജോയിന്റ് കണ്‍വീനര്‍മാരായി സന്തോഷ് ചിറ്റേടം, സേതു ഇടവട്ടം എന്നിവരെയും ചുമതലപ്പെടുത്തി. കൈതക്കോട് വാര്‍ഡ് മെമ്പര്‍ സന്തോഷ് കുമാര്‍, തെക്കുംചേരി വാര്‍ഡ് മെമ്പര്‍ ഗീതാകുമാരി അന്തര്‍ജ്ജനം, ബി. ശൈലേന്ദ്രന്, നിധീഷ് കാരിക്കല്‍, സി.വി. രഞ്ജിത്ത്, രജിത്ത് കാരിക്കല്‍, സുജിത്ത് ഇടവട്ടം എന്നിവരെ വിവിധ കമ്മിറ്റി ഭാരവാഹികളായി നിശ്ചയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: