കണ്ണൂര്‍: പ്രസ്ക്ളബും നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രസ്കോം ബാസ്കറ്റ് ബാള്‍ ടൂര്‍ണമെന്റിന്‍െറ ലോഗോ പ്രകാശനം ചെയ്തു. ചേംബര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഐ.ജി ദിനേന്ദ്രകശ്യപ് ലോഗോ സംഘാടക സമിതി ജില്ലാ ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ പി.ബാലകിരണിന് നല്കി പ്രകാശനം നിര്‍വഹിച്ചു.
കായിക പെരുമയിലുടെ കണ്ണൂര്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നതായി ഐ.ജി. ദിനേന്ദ്രകശ്യപ് പറഞ്ഞു. നേരത്തെ പറഞ്ഞുകേട്ട കണ്ണൂരിന്‍െറ ചരിത്രമാണ് ഇതിലൂടെ മാറ്റപ്പെടുന്നത് അദ്ദേഹം വ്യക്തമാക്കി. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര വോളിബാള്‍ റഫറി പ്രഫ. പി.കെ. ജഗന്നാഥന്, മുസ്തഫ മുള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു. പബ്ളിസിറ്റി കമ്മിറ്റി ചെയര്മാന് മട്ടന്നൂര്‍ സുരേന്ദ്രന് സ്വാഗതവും ചേമ്പര്‍ വൈസ് പ്രസിഡന്റ് സി.വി. ദീപക് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: