പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ എംഎല്‍എയുടെ രാഷ്‌ട്രീയ പ്രസംഗം: ബിജെപി പ്രതിഷേധിച്ചു

Monday 7 March 2016 12:34 am IST

ഇരിട്ടി: സ്‌ക്കൂളിന്റെ വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമ പരിപാടിയില്‍ എംഎല്‍എ രാഷ്‌ട്രീയ പ്രസംഗം നടത്തിയതില്‍ ബിജെപി പ്രതിഷേധിച്ചു. ഇന്നലെ കുയിലൂര്‍ എഎല്‍പി സ്‌ക്കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ച മട്ടന്നൂര്‍ എംഎല്‍എ ഇ.പി.ജയരാജനാണ്‌ കക്ഷിരാഷ്‌ട്രീയത്തിനതീതമായി നാട്ടുകാര്‍ സംഘടിപ്പിച്ച സംഗമത്തില്‍ രാഷ്‌ട്രീയ പ്രസംഗം നടത്തി രാജ്യത്തെ ഭരണകൂടത്തിനെതിരെ പ്രസംഗം നടത്തിയത്‌. വേദിയില്‍ വെച്ചുത്തന്നെ ആശംസാ പ്രസംഗകനായ ബിജെപി നേതാവ്‌ എംഎല്‍എയുടെ നടപടിയില്‍ തങ്ങള്‍ക്കുളള പ്രതിഷേധം ശക്തമായ ഭാഷയില്‍ എംഎല്‍എ അറിയിക്കുകയും ചെയ്‌തു. എംഎല്‍എ രാഷ്‌ട്രീയ പ്രസംഗം തുടര്‍ന്നതിനെത്തുടര്‍ന്ന്‌ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പലരും വേദിവിടുകയും ഉണ്ടായി. വാര്‍ഷികാഘോഷങ്ങള്‍ക്കായി കക്ഷി രാഷ്‌ട്രീയത്തിനതീതമായ രൂപീകരിച്ച കമ്മിറ്റി മെമ്പര്‍മാരുടെ അനുവാദം ഇല്ലാതെ സിപിഎം ഏകപക്ഷീയമായി ഉദ്‌ഘാടകനെ നിശ്ചയിച്ചതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. നാട്ടിലെ എല്ലാ പരിപാടികളിലും രാഷ്‌ട്രീയം കലര്‍ത്തുന്ന സിപിഎം നടപടിയില്‍ ബിജെപി കുയിലൂര്‍ ബൂത്ത്‌ കമ്മിറ്റി പ്രതിഷേധിച്ചു. ഷാജി പുത്തലത്ത്‌ അധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.