കണ്ണൂര്‍: കഴിഞ്ഞ ഒരു വര്‍ഷമായി നിര്‍ത്തിവെച്ചിരുന്ന കെട്ടിട നിര്‍മാണ തൊഴിലാളി സെസ്സ് പിരിവ് സാമ്പത്തികമായി കാര്‍ഷിക മേഖല തകര്‍ന്നിരിക്കുന്ന ഈ സമയത്ത് പുനരാരംഭിച്ചത് നിര്‍ത്തിവെക്കണമെന്ന് കേരള വികാസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജോസ് ചെമ്പേരി ആവശ്യപ്പെട്ടു. വീടിന് ചെലവഴിച്ച തുകയുമായി പൊരുത്തപ്പെടാത്ത വലിയ കണക്കുവെച്ചാണ് തൊഴില്‍ വകുപ്പ് സെസ്സ് ഈടാക്കുന്നത്. തൊഴില്‍ വകുപ്പില്‍ നിന്നും നോട്ടീസ് ലഭിച്ചവരുടെയും വിദ്യാഭ്യാസ വായ്പയെടുത്തവരുടെയും യോഗം 8 ന് രാവിലെ 10 മണിക്ക് പഴയ ബസ് സ്റ്റാന്റിനടുത്തുള്ള യോഗശാല ഹാളില്‍ ചേരുമെന്നും താത്പര്യമുള്ളവര്‍ 9447012309 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: