കണ്ണൂര്‍: കക്കാട് കോര്‍ജാന്‍ സ്കൂളിന് സമീപം ബലിദാനികളുടെ സ്മരണാര്‍ത്ഥം ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച സ്തൂപവും കൊടിമരവും സാമൂഹ്യദ്രോഹികള്‍ കഴിഞ്ഞ രാത്രിയില്‍ നശിപ്പിച്ചു. തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സമയത്ത് പ്രദേശത്ത് ആസൂത്രിതമായി അക്രമം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് അക്രമമെന്ന് കരുതുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തി. ബിജെപി തുളിച്ചേരി ഡിവിഷന് പ്രസിഡണ്ട് എ.സുരേഷ് ബാബു, ചട്ട ധനേഷ്, കിഷോര്‍ എന്നിവര്‍ നേതൃത്വം നല്കി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് സന്ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: