ഇസ്ലാമബാദ്: പാക്കിസ്ഥാന് എഫ്-16 യുദ്ധവിമാനങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് അമേരിക്ക ഔദ്യോഗികമായി വിജ്ഞാപനം പുറപ്പെടുവിച്ചു. എട്ട് എഫ്-16 വിമാനങ്ങള്‍ നല്‍കുന്നതിന്റെ അവസാന ഘട്ടമെന്ന നിലയിലാണ് യുഎസിന്റെ നടപടി.
തെക്കേ ഏഷ്യയിലെ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയെന്ന നിലയിലാണ് ഈ നടപടിയെന്നാണ് അമേരിക്ക ഇതിനെ വിശേഷിപ്പിച്ചത്. യുഎസ് ഫെഡറല്‍ രജിസ്റ്ററിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഭാരതത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് എഫ്-16 വിമാനങ്ങള്‍ പാക്കിസ്ഥാന് നല്‍കുന്നത്. യുഎസ് സെനറ്റും ഇതിനെതിരെ പ്രമേയം പാസ്സാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: