ബഹുമുഖ പ്രതിഭയായിരുന്ന കലാഭവന്‍ മണിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ബെംഗളൂരുവില്‍ അറിയിച്ചു. വളരെ താഴേത്തട്ടില്‍നിന്ന് പ്രതിഭയുടെ ബലത്തില്‍ വളര്‍ന്നുയര്‍ന്ന കലാകാരന് എത്ര ഉയര്‍ച്ചയില്‍ എത്തിയപ്പോഴും അടിത്തറ മറന്നില്ല. സ്വന്തം നാടും നാട്ടുകാരും മാത്രല്ല, അര്‍ഹിക്കുന്നവര്‍ക്കെല്ലാം എല്ലാത്തരം സഹായങ്ങളും നല്‍കിയിരുന്നു. തികഞ്ഞ അയ്യപ്പ ഭക്തനായിരുന്ന മണിയുടെ അയ്യപ്പ ഭക്തിഗാനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ആ കലാകാരനെ നിത്യസ്മരണ അദ്ദേഹത്തിന്റെ കലാജീവിതംതന്നെയാണ്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു, കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: