ന്യൂദല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിരാടിലുണ്ടായ തീപിടിത്തത്തില്‍ ഒരു നാവികന് മരിച്ചു. ചീഫ് മെക്കാനിക്കല്‍ എന്‍ജിനീയര്‍ അഷു സിംഗാണ് മരിച്ചത്. മൂന്നു നാവികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
ബോയിലര്‍ റൂമിലാണ് നേരിയ തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയതായി നാവികസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് അഷു സിംഗിനെയും മറ്റ് മൂന്നു പേരെയും ഗോവയിലെ നേവല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതമാണ് അഷു സിംഗിന്റെ മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: