പത്താന്‍കോട്: രവിനദിയില്‍ ഇറങ്ങിയ രണ്ടു വ്യോമസേനാ ജവാന്മാര് മുങ്ങിമരിച്ചു. പത്താന്‍കോട് വ്യോമസേനാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരാണിവര്‍. മൂന്നു ജവാന്മാരെ രക്ഷപ്പെടുത്തി. ശക്തി രാത്തോര്‍, നിതേഷ് എന്നിവരാണ് മരിച്ചത്. ചമ്പാ വനമേഖലയിലേക്ക് ഒഴിവുദിനം ആഘോഷിക്കാനാണ് ജവാന്മാരെത്തിയത്.
ജലനിരപ്പു കുറവായതിനാല്‍ അഞ്ചുപേരും നദിയുടെ മധ്യഭാഗത്തേക്ക് പോയി ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തിക്കൊണ്ടിരിക്കെ യാണ് മലവെള്ളം പാഞ്ഞെത്തിയത്. അഞ്ചുപേരും മുങ്ങിത്താണു. സമീപത്തുണ്ടായിരുന്ന സേനാംഗങ്ങള്‍ മൂന്നുപേരെ രക്ഷപ്പെടുത്തി. രണ്ടുപേര്‍ അപ്പോഴേക്കും ഒഴുകിപ്പോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: