അറിയണം ഈ നാട്ടുവൈദ്യന്‍മാരെ

Monday 7 March 2016 12:21 pm IST

കൊല്ലം: നൂതനചികിത്സാ രീതി തേടിപോകുന്ന പുതുതലമുറക്ക് മുന്നില്‍ പാരമ്പര്യത്തിന്റെ പത്തരമാറ്റ് ഗുണം തെളിയിക്കുകയാണ് ഒരു കൂട്ടം പാരമ്പര്യവൈദ്യന്‍മാര്‍. പഠിപ്പിക്കാന്‍ യുണിവേഴ്‌സിറ്റികളും പറഞ്ഞുപഠിപ്പിക്കാന്‍ വേദികളും ലഭിക്കാതിരുന്ന ഇവര്‍ ജനഹൃദയങ്ങളിലെത്തി നാട്ടറിവ് പറയാന്‍ തയാറെടുത്തിരിക്കുകയാണ്. തുമ്പയും കറുകയും കുടമുല്ല പൂക്കളും രോഗശാന്തി നല്‍കുന്നതിന് മുന്നില്‍ നില്‍ക്കുന്നുവെന്ന് കാട്ടിത്തരുന്നതായിരുന്നു ഇന്നലെ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാതല നാട്ടറിവ്, നാട്ടുവൈദ്യ സംഗമം. നാട്ടറിവുകളും നാട്ടുവൈദ്യവും സംരക്ഷിക്കുന്നതിനും മറ്റ് ജീവജാലങ്ങള്‍ക്ക് അഹാരവും മരുന്നും ആയിരുന്ന ഇലകളും ഔഷധ്യ സസ്യങ്ങളും വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ കേരളാ ജനതയെ ഉണര്‍ത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. സംസ്ഥാനത്തുടനീളം നടക്കുന്ന പരിപാടിയുടെ ഭാഗമായിരുന്നു സംഗമം. ജില്ലാ നെഹ്രുയുവകേന്ദ്രയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ഷാന്‍ജന്‍ലാല്‍, കെ.എന്‍.അറുമുഖം, അരുണ്‍.ടി, അലിസാബ്രിന്‍ എന്നിവര്‍ സംസാരിച്ചു. കെ.സുരേഷ്ബാബു സ്വാഗതവും അരുണ്‍.റ്റി നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് നടന്ന നാട്ടുവൈദ്യസംഗമത്തില്‍ അച്ചോജി വൈദ്യര്‍, ഷറഫുദ്ദീന്‍ വൈദ്യര്‍, ലക്ഷ്മണന്‍ വൈദ്യര്‍, പുരുഷോത്തമന്‍പിള്ള വൈദ്യര്‍, ശ്രീകുമാരി, ദിലീപ് കുമാര്‍ വൈദ്യര്‍, ഡോ.സജീവ്, എസ്.പ്രേമചന്ദ്രന്‍വൈദ്യര്‍ എന്നിവര്‍ സംസാരിച്ചു. സമാപന സംഗമത്തില്‍ ജനറല്‍ കണ്‍വീനര്‍ കെ.ടി.ശിവാനന്ദന്‍ വൈദ്യര്‍ സന്ദേശം നല്‍കി. നൂറു കണക്കിനാളുകള്‍ നാട്ടുവൈദ്യ ചികിത്സ തേടി സംഗമത്തിലെത്തി. ഇലകളുടെയും സസ്യങ്ങളുടെയും പ്രയോജനങ്ങളെ പറ്റിയുള്ള പ്രദര്‍ശനിയും ഒരുക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.