കുട്ടനാട്: മങ്കൊമ്പ് ബ്ലോക്കു ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ഹോമിയോ ആശുപത്രി പരാധീനതകളുടെ നടുവില്‍. ചമ്പക്കുളം ഗവ. ഹോമിയോ ആശുപത്രി ഇപ്പോള്‍ ഭൂനിരപ്പില്‍നിന്നും താഴേക്ക് ഇരിക്കുന്ന അവസ്ഥയിലാണ്.
കക്കൂസും മൂത്രപ്പുരയും പൊട്ടിയൊലിച്ചു ഉപയോഗശൂന്യമായിട്ടു വര്‍ഷങ്ങളേറെയായി. അലമാരകളും മറ്റു സാമഗ്രികളും തുരുമ്പെടുത്തതോടെ രോഗികള്‍ക്കു നല്‍കാനായി ഡിസ്പെന്‍സറിയിലേക്ക് അയയ്ക്കുന്ന മരുന്നുകള്‍പോലും സൂക്ഷിച്ചുവയ്ക്കാനാവാത്ത അവസ്ഥയാണ്. ചെറിയൊരു മഴ പെയ്യുകയോ, ജലനിരപ്പ് അല്പമൊന്ന് ഉയരുകയൊ ചെയ്താല്‍ ആശുപത്രിയുടെ താഴത്തെ നില വെള്ളംകയറി ദിവസങ്ങളോളം മുങ്ങിക്കിടക്കുന്നത് ഇവിടെ പതിവാണ്.
വെള്ളപ്പൊക്ക സമയങ്ങളില്‍ കെട്ടിടത്തിന്റെ ഒന്നാംനിലയാകെ വെള്ളം കയറി മുങ്ങുന്നത് നിത്യസംഭവമായിരുന്നു. ആശുപത്രിയില്‍ നിത്യേന നൂറുകണക്കിനാളുകളാണ് ചികിത്സതേടി എത്തുന്നത്. ആശുപത്രിയുടെ ശോചനീയാവസ്ഥ ചികിത്സ തേടിയെത്തുന്നവര്‍ക്കു പുറമെ ഇവിടെയുള്ള ജീവനക്കാര്‍ക്കും പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണു സമ്മാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: