വെള്ളിയാകുളം സ്‌കൂള്‍ വാര്‍ഷികാഘോഷം നാളെ സമാപിക്കും

Monday 7 March 2016 4:21 pm IST

ചേര്‍ത്തല: വെള്ളിയാകുളം ഗവ.യു.പി. സ്‌കൂളിന്റെ വാര്‍ഷികം ആരംഭിച്ചു. പഞ്ചസായാഹ്നം എന്ന് പേരിട്ടിരിക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ ഒന്‍പതിന് സമാപിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്് അംഗം ബിനിത അദ്ധ്യക്ഷത വഹിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് നടചക്കുന്ന പൊതു സമ്മേളനം നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രമാ മദനന്‍ അദ്ധ്യക്ഷത വഹിക്കും. നാളെ വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.