ന്യൂദല്‍ഹി: വിശ്വഹിന്ദു പരിഷത്തിന്റെ ഹിന്ദുഹെല്‍പ്പ് ലൈന്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി പുതിയ സേവാ പദ്ധതിക്ക് തുടക്കം. മുതിര്‍ന്ന പൗരന്മാരുടെ സേവനത്തിനായുള്ള വൃദ്ധ മിത്ര പദ്ധതിക്കാണ് തുടക്കം കുറിച്ചത്. വിഎച്ച്പി നേതാവ് ഡോ. പ്രവീണ്‍ തൊഗാഡിയയാണ് വൃദ്ധ മിത്ര പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
അണുകുടുംബങ്ങളുടെ ഇന്നത്തെ കാലഘട്ടത്തില്‍ ജനങ്ങള്‍ വ്യത്യസ്ത സാഹചര്യങ്ങളിലാണ് ജീവിക്കുന്നത്. ഇവര്‍ക്ക് ശരിയായ രീതിയില്‍ മുതിര്‍ന്നവരെ സംരക്ഷിക്കുവാനാവുന്നില്ല. ഈ സാഹചര്യത്തിലാണ് ഇവര്‍ക്ക് സേവനമെത്തിക്കുന്നതിനായി വൃദ്ധ മിത്രക്ക് തുടക്കമിടുന്നത്.
ഹിന്ദുഹെല്‍പ്പ് ലൈന്‍ 24 മണിക്കൂര്‍ സര്‍വ്വീസാണ്. രാജ്യത്തിന്റെ എവിടെ നിന്നും 020-6689330, 07588682181 എന്നീ നമ്പരുകളില്‍ വിളിച്ചാല്‍ 15-20 മിനിട്ടിനുള്ളില്‍ സേവനം ലഭ്യമാകും. ഇതുവരെ രണ്ടു ലക്ഷത്തിലധികം കോളുകള്‍ ഭാരതത്തിലെ 4000 ത്തോളം വരുന്ന എച്ച്എച്ച്എല് സേവകര്‍ സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: