തൊടുപുഴ: തൊടുപുഴ ജ്യോതി സൂപ്പര്‍ ബസാറിന് എതിര്‍വശത്തുള്ള ടാക്സി സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന് നവീകരിച്ചു. ആറ് മാസമായി കംഫര്‍ട്ട് സ്റ്റേഷന് അടച്ചിട്ടിരിക്കുകയായിരുന്നു. കംഫര്‍ട്ട് സ്റ്റേഷന്റെ ടാങ്ക് പൊട്ടിയൊലിച്ചതിനെത്തുടര്ന്നാണ് ഇത് അടച്ചുപൂത്തിയത്. പിന്നീട് നഗരസഭ നവീകരണ പ്രവര്‍ത്തനം നടത്തുകയായിരുന്നു. കംഫര്‍ട്ട് സ്റ്റേഷന് അടഞ്ഞു കിടക്കുന്നതിനാല്‍ വ്യാപാരികളും കാല്‍നടയാത്രക്കാരും ഉള്‍പ്പെടെ നൂറുകണക്കനാളുകള്‍ പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ ബുദ്ധിമുട്ടുകയാണ്. എന്നല്‍ അടുത്ത മാസം മാത്രമേ ഇതിന്റെ ലേല നടപടികള്‍ നടത്തൂ എന്നാണ് നഗരസഭ പറയുന്നത്. ഒരു മാസം മുന്‍പ് നവീകരണം തീര്‍ന്നിട്ടും പൊതുജനത്താനായി തുറന്ന് കംഫര്‍ട്ട് സ്റ്റേഷന് തുറന്ന് കൊടുക്കാത്തത് ജനദ്രോഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: