കൊളംബോ: ശ്രീലങ്കൻ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം പേസ് ബൗളർ ലസിത് മലിംഗ ഒഴിഞ്ഞു. തുടർച്ചയായി അലട്ടുന്ന പരിക്കിനെ തുടർന്നാണ് മലിംഗ സ്ഥാനം ഒഴിഞ്ഞത്. മലിംഗക്ക് പകരം ടെസ്റ്റ്, ഏകദിന നായകൻ ആഞ്ചലോ മാത്യൂസ് ലങ്കയെ നയിക്കും. കാൽമുട്ടിനേറ്റ പരിക്കാണ് മലിംഗക്ക് തിരിച്ചടിയായത്. പരിക്ക് മൂലം ലോകകപ്പിലെ ലങ്കയുടെ ആദ്യ മത്സരവും മലിംഗയ്ക്ക് നഷ്ടമാകുമെന്നാണു റിപ്പോർട്ടുകൾ. മലിംഗയുടെ നായകത്വത്തിനു കീഴിലാണു കഴിഞ്ഞ തവണ ലങ്ക ലോക ട്വന്റി-20 ജേതാക്കളായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: