നേമം: കൈമനം ജംഗ്ഷനുസമീപം ടിപ്പര്‍ലോറിക്കടിയില്‍പ്പെട്ട് നേമം വട്ടവിള ഷബീര്‍ മന്‍സിലില്‍ സുലൈമാന്റെയും സനുജയുടെയും മകന് സുധീര്‍ (27)മരിച്ചു. കാട്ടാക്കട കുളത്തുമ്മല്‍ കാവുംപുറത്ത് പാറവിളാകത്ത് സനുജ മന്‍സിലിലായിരുന്നു സുധീര്‍ താമസിച്ചുവന്നിരുന്നത്. ഭാര്യ: ആന്‍സി, മകന്: റംസാന്. രാവിലെ 9 ഓടെയായിരുന്നു അപകടം. തമ്പാനൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സുധീറിന്റെ സ്കൂട്ടര്‍ പിന്നാലെ വന്ന ടിപ്പര്ലോറിക്കടിയില്പ്പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട സുധീറിനെ പോലീസ് വാഹനത്തില്‍ മെഡിക്കല്‍കോളേജ്
ആശുപത്രിയിലേ
യ്ക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൈമനത്തെ അപകടം നടന്ന് അരമണിക്കൂറിനുള്ളില്‍ തൊട്ടടുത്ത് കാരയ്ക്കാമണ്ഡപത്തും അപകടമുണ്ടായി. നടുവത്ത് നിന്നും നേമം ഭാഗത്തേയ്ക്ക് പോകാനായി റോഡ് ക്രോസ് ചെയ്യുന്നതിനിടെ സ്കൂട്ടര്‍ യാത്രികനാണ് അപകടത്തില്‍പ്പെട്ടത്. പാപ്പനംകോട് ഭാഗത്ത് നിന്നും നേമം ഭാഗത്തേയ്ക്ക് വരികയായിരുന്ന ആന്ധ്ര പ്രദേശ് രജിസ്ട്രേഷനുള്ള മീന്‍ ലോറിക്കടിയില്‍പ്പെട്ടാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: