ഉല്ലല പുതിയകാവ് ക്ഷേത്രത്തില്‍ തിരുവുത്സവം ഇന്ന് ആരംഭിക്കും

Monday 7 March 2016 10:46 pm IST

ഉല്ലല: പുതിയകാവ് ദേവീക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവം മാര്‍ച്ച് 8ന് തുടങ്ങി 13ന് സമാപിക്കും. 8ന് രാവിലെ 7.30ന് ക്ഷേത്രം തന്ത്രി കാശാകോടത്ത് ദാമോദരന്‍ നമ്പൂതിരി കൊടിയേറ്റും. കൊടികയറ്റാനുള്ള കൊടിക്കയര്‍ ഇന്നലെ വൈകീട്ട് 6ന് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. അവകാശിയായ കൊതവറ രാമാലയം ശൂരപാണിയുടെ നേതൃത്വത്തില്‍ താലപ്പൊലി, വാദ്യമേളങ്ങള്‍ എന്നിവയോടെയാണ് കൊടിക്കയര്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. കൊടിയേറ്റിനുശേഷം പറയ്‌ക്കെഴുന്നള്ളിപ്പ്, വൈകീട്ട് 7ന് ഗാനമഞ്ജരി എന്നിവ നടക്കും. 9ന് രാവിലെ 10ന് കലശപൂജ, വൈകീട്ട് 7ന് നൃത്തനൃത്യങ്ങള്‍, 10ന് വൈകീട്ട് 7ന് തിരുവാതിരകളി, 8.15ന് ശ്രീഭൂതബലി, 8.30ന് വിളക്കിനെഴുന്നള്ളിപ്പ്, 11ന് രാവിലെ 11ന് ഉത്സവബലിദര്‍ശനം, വൈകീട്ട് 5.30ന് ഉടുക്കുപാട്ട്, 12ന് രാവിലെ 8ന് ശ്രീ‘ൂതബലി, വൈകീട്ട് 7ന് നൃത്തസന്ധ്യ, താലപ്പൊലിവരവ്, 13ന് രാവിലെ 6ന് കും“രണി ദര്‍ശനം, 9ന് ഗാനമഞ്ജരി, വൈകീട്ട് 5ന് സംഗീതസദസ്സ്, 7ന് ആറാട്ട്, 9.30ന് ആറാട്ട് എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, രാത്രി 10ന് നിറപറ, 11.30ന് എതിരേല്‍പ്പ്, 12.30ന് കലശാ‘ിഷേകം, ശ്രീഭൂതബലി എന്നിവയോടെ ഉത്സവം സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.