ചങ്ങനാശേരി: തമിഴ്നാട്, ഒറീസ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന എഫ്എസിടി ജീവനക്കാരന് പിടിയിലായി. കണയന്നൂര്‍ താലൂക്കില്‍ കാരിമറ്റം വെള്ളച്ചാലില്‍ വീട്ടില്‍ രമണന്(54)ആണ് ഒന്നരക്കിലോ കഞ്ചാവുമായി ചങ്ങനാശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
ഇയാള്‍ എഫ്എസിടി ലോഡിംഗ് സൂപ്പര്‍വൈസറാണ്. എക്സൈസ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നടത്തിയ ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ഇയാള്‍ വലയിലായത്. നീലച്ചടയന്‍ എന്ന ഇനത്തില്‍പ്പെട്ട കഞ്ചാവാണ് പിടിച്ചെടുത്തത്. പകുതിപ്പണം മുന്‍കൂറായി വാങ്ങിയതിന് ശേഷമാണ് ആവശ്യക്കാര്‍ക്ക് ഇയാാള്‍ കഞ്ചാവ് എത്തിച്ചിരുന്നത്. കിലോയ്ക്ക് 3500 മുതല്‍ 4000രൂപവരെ ഈടാക്കിയിരുന്നത്. കാലങ്ങളായി ഈ രംഗത്തുള്ള ഇയാളെ 15വര്‍ഷം മുമ്പ് ഒരു മോഷണക്കേസില്‍ മാത്രമാണ് പിടിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: