വൈക്കം: മുന്‍ പൊലീസ് ഉദ്യോഗസ്ഥന് കൂടിയായ ബിജെപി നേതാവിനെ പൊലീസ് സ്റ്റേഷനില്‍ ജനമൈത്രി എസ്.ഐ അപമാനിച്ചതായി പരാതി. ബിജെപി വെച്ചൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ഡി.ശിവമണിയാണ് വൈക്കം ജനമൈത്രി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സുരേഷ്കുമാര്‍ തന്നെ അപമാനിച്ചതായി കാണിച്ച് തിരുവനന്തപുരം പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്മാന് ജസ്റ്റീസ് കെ.റ്റി.നാരായണകുറിപ്പിന് പരാതി നല്‍കിയത്. അതിര്‍ത്തി തര്‍ക്കത്തെതുടര്‍ന്നുണ്ടായ കേസിലെ കക്ഷികളോടൊപ്പം സ്റ്റേഷനില്‍ ചെന്നതായിരുന്നു ശിവമണി. പ്രശ്നം രമ്യമായി പരിഹരിക്കാതെ തന്നെ എസ് ഐ ഏകപക്ഷീയമായി കേസില്‍ തീരുമാനമെടുത്തതിനെ ചോദ്യം ചെയ്തതിന് തന്നെ അസഭ്യം പറയുകയുംരണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് പുറത്തേക്ക് തള്ളിയിറക്കുകയുമായിരുന്നെന്ന് ശിവമണി പറയുന്നു. താന്‍ പൊലീസില്‍ നിന്ന് സബ് ഇന്‍സ്പെക്ടറായി വിരമിച്ചയാളാണ് എന്നു പറഞ്ഞിട്ടും ഉടന്‍ എസ് ഐ തന്നെ പിടിച്ച് പുറത്താക്കാന്‍ പൊലീസുകാരോട് പറയുകയായിരുന്നുവെന്നും ശിവമണിയുടെ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: