വാഹനാപകടത്തില്‍ നാലുപേര്‍ക്ക് പരിക്ക്

Monday 7 March 2016 10:56 pm IST

പാമ്പാടി: അമിതമായി മദ്യപിച്ച് കാറോടിച്ച കേറ്ററിംഗ് തൊഴിലാളി എതിരേ വന്ന ബൈക്കിടിച്ച് തെറിപ്പിച്ചു. രണ്ട് കുട്ടികളടക്കം നാലുപേര്‍ക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 6.30ന് കെകെ റോഡില്‍ ആലംപള്ളിയിലാണ് സംഭവം. ബൈക്ക് യാത്രക്കാരായ കൊടുങ്ങൂര്‍ സ്വദേശി അജിത്ത്(32)ഭാര്യ ശാന്തി(28), മക്കളായ ആരോമല്‍, അമ്പാടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം പാമ്പാടി താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. മദ്യപിച്ച് കാറോടിച്ച നെടുംകുന്നം സ്വദേശി അന്‍സാരി(34)നെ വൈദ്യപരിശോധന നടത്തി കസ്റ്റഡിയിലെടുത്തു. പാമ്പാടി എസ്.ഐ എം.ജെ.അരുണിന്റെ നേതൃത്വത്തിലാണ് അന്‍സാരിയെ കസ്റ്റഡിയിലെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.