കാടമുറി: ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് 10, 11, 12, 13 തിയതികളില്‍ 12.30ന് ഉത്സവബലിദര്‍ശനം നടക്കും. 8ന് രാത്രി 7ന് സംഗീതസദസ്, 9ന് രാവിലെ 8.30ന് നാരായണീയ പാരായണം, 12.30ന് പ്രസാദമൂട്ട്, രാത്രി 7ന് ചാക്യാര്കൂത്ത്്. പ്രസാദമൂട്ട്. 10ന് രാത്രി 7.30ന് ഓട്ടന്തുള്ളല്. 11ന് രാത്രി 7ന് മണി ടി.എ. തൃക്കോതമംഗലം ആധ്യാത്മിക പ്രഭാഷണം നടത്തും, 7.30ന് വിശ്വസാരഥി ബാലഗോകുലം കുട്ടികളുടെ കലാപരിപാടികള്‍. 12ന് രാത്രി 7.30ന് മാനസജപലഹരി. 13ന് രാത്രി 7.30ന് സംഗീതസദസ്, 9ന് കഥകളി, 14ന് ഉച്ചയ്ക്ക് 12.30ന് പ്രസാദമൂട്ട്, രാത്രി 9.30ന് നൃത്തം, 11.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, പള്ളിനായാട്ട്. ആറാട്ട് ദിനമായ 15ന് രാവിലെ 12ന് ആറാട്ട് സദ്യ, 3ന് ആറാട്ട് പുറപ്പാട്, വൈകീട്ട് 6.30ന് ആല്‍ത്തറയില്‍ ഭക്തിഗാനമേള, കൊട്ടാരത്തില്കടവില് ആറാട്ട്, രാത്രി 7ന് തിരിച്ചെഴുന്നള്ളിപ്പ്, 7.30ന് തൃക്കോം പൗരസമിതിയുടെ സ്വീകരണം, 9ന് കാടമുറി കവലയില്‍ സ്വീകരണം, 11ന് കരിമരുന്ന് പ്രയോഗം, 12ന് കൊടിയിറക്ക്, വലിയകാണിക്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: