കൊച്ചി: പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് രാവിലെ അന്യോന്യം, നമ്പൂതിരി സഭയുടെ അക്ഷരലക്ഷജപം, പെരുവനം ഗ്രാമസഭയുടെ നേതൃത്വത്തില്‍ ശ്രീരുദ്രജപം എന്നിവ നടന്നു. രാവിലെ 5 മണിക്ക് ഗണപതി ഹോമം തുടര്‍ന്ന് മഹാദേവന് 108 ലിറ്റര്‍ പാലഭിഷേകം 1001 കുടം ധാര, നന്ദി ഭഗവാന് കളഭാഭിഷേകം എന്നിവയും വൈകിട്ട് 5 മണിക്ക് മഹാദേവന് 1001 കുടം ധാര, ശംഖാഭിഷേകം, 108 ലിറ്റര്‍ പാലഭിഷേകം രാത്രി 9 മുതല്‍ ഏകാദശ രുദ്രാഭിഷേകം, ആയിരലക്ഷം പഞ്ചാക്ഷര ജപ ദ്രവ്യാഭിഷേകം 5001 കുടം ധാര എന്നിവ നടന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ പ്രശാന്ത് നാരായണന് നമ്പൂതിരിപ്പാട് മുന്‍ പാവക്കുളം, ഗുരുവായൂര്‍, ശബരിമല മേല്‍ശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി, പാവക്കുളം മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ മോഹനന് നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഉച്ചയ്ക്ക് നടന്ന മഹാപ്രസാദ ഊട്ടില്‍ ആയിരത്തോളം ഭക്തജനങ്ങള്‍ പങ്കെടുത്തു. വൈകിട്ട് കലാമണ്ഡലം ലേഖ ആന്റ് പാര്‍ട്ടി അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ ലക്ഷ്മി ഹരിഹരന് ആന്റ് പാര്‍ട്ടിയുടെ സംഗീത കച്ചേരി എന്നിവയും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: