ന്യദല്‍ഹി: ലോക വനിതാ ദിനത്തെ ഓര്‍മിപ്പിച്ചു ഗൂഗിള്‍ പുറത്തിറക്കിയ വീഡിയോ ഡൂഡിള്‍ ശ്രദ്ധേയമാകുന്നു. 13 രാജ്യങ്ങളില്‍ നിന്നുള്ള 337 വനിതകളെ ഉള്‍പ്പെടുത്തിയാണ് ഗൂഗിള്‍ ഡൂഡില്‍ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.
ഓരോ വനിതകളും വണ്‍ ഡേ ഐ വില്‍… എന്ന വാക്യം പൂരിപ്പിക്കുന്നതാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. നൊബേല്‍ ജേതാവ് മലാല യൂസഫ് സായ്, ആക്ടിവിസ്റ്റ് മസൂണ്‍ അല്‍മില്ലാഹാന്‍ തുടങ്ങിയവരും വീഡിയോയില്‍ ഉണ്ട്.
വണ്‍ ഡേ ഐ വില്‍ എന്ന് വിവിധ ഭാഷകളില്‍ സ്ത്രീകള്‍ പറയുന്ന വീഡിയോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള സ്ത്രീകള്‍ക്ക് പ്രചോദനമാണ്. സാന്ഫ്രാന്സിസേകോ,ലാഗോസ്, റിയോ ഡി ജനിറോ, മെക്സിക്കോ സിറ്റി, മോസ്കോ, കെയ്റോ, ബെര്‍ലിന്‍, ലണ്ടന്‍, പാരിസ്, ജക്കാര്‍ത്ത, ബാങ്കോക്, ന്യൂഡല്‍ഹി, ടോക്യോ എന്നി നഗരങ്ങളിലെ കാഴ്ച്ചകളും സംസ്കാരവുമാണ് വിഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലിയറ്റ് ബെന്‍ റാഫേലാണ് വിഡിയോ ഗൂഗിളിന് വേണ്ടി നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്നുംമാറി എല്ലാതലത്തിലുമുള്ള വനിതകളെ ഉള്‍പ്പെടുത്തിയാണ് ഡൂഡില്‍ തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: