എസ്എസ്എല്‍സി പരീക്ഷ ഇന്ന് ആരംഭിക്കും

Wednesday 9 March 2016 10:53 am IST

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 23 വരെയാണ് പരീക്ഷ നടക്കുക. 54 സെന്ററുകളിലായി നടക്കുന്ന മൂല്യനിര്‍ണ്ണയം ഏപ്രില്‍ 16-നകം പൂര്‍ത്തിയാക്കി 25 ന് മുന്‍പ് ഫലപ്രഖ്യാപനം നടത്തുമെന്ന് ഡിപിഐ എം.എസ്. ജയ പറഞ്ഞു. 2903 സെന്ററുകളിലായി 4,74,286 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 2,33,094 പേര്‍ പെണ്‍കുട്ടികളും 2,41,192 പേര്‍ ആണ്‍കുട്ടികളുമാണ്. 2,591 പേര്‍ പ്രൈവറ്റായിയാണ് പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വര്‍ഷം 4,68,466 പേരാണ് പരീക്ഷ എഴുതിയത്. 1157 സര്‍ക്കാര്‍ സ്‌കൂളുകളും 1502 എയിഡഡ് സ്‌കൂളുകളും 379 അണ്‍എയിഡഡ് സ്‌കൂളുകളും ഉള്‍പ്പെടെ 3038 സ്‌കൂളുകളാണ് കുട്ടികളെ പരീക്ഷക്കിരുത്തുന്നത്. മലയാളം മീഡിയത്തില്‍ 32,0894 പേരും ഇംഗ്ലീഷ് മീഡിയത്തില്‍ 14,8093 പേരും കന്നഡയില്‍ 3135 പേരും തമിഴില്‍ 2164 പേരും പരീക്ഷ എഴുതും. ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തുന്നത് മലപ്പുറം റവന്യു ജില്ലയാണ്. 83,315 പേര്‍. ഏറ്റവും കുറവ് കുട്ടികളെ പരീക്ഷക്കിരുത്തുന്നത് പത്തനംതിട്ട റവന്യൂ ജില്ലാണ്. 12,451 പേര്‍. 28,052 പേര്‍ പരീക്ഷ എഴുതുന്ന മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ് എറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുന്ന വിദ്യാഭ്യാസ ജില്ല. ഏറ്റവും കുറവ് പേര്‍ പരീക്ഷ എഴുതുന്നത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്. 2428 പേര്‍. 2347 പേര്‍ പരീക്ഷ എഴുതുന്ന തിരൂരങ്ങാടി ഇടരിക്കോട് പി.കെ.എം.എം.എച്ച്.എസിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. 1647 പേരെ പരീക്ഷ എഴുതിക്കുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസാണ് തൊട്ടുപിന്നില്‍. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്നത് ഇടുക്കി പെരിഞ്ചാംക്കുട്ടി ഗവ. എച്ച്എസിലും ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസ് ആന്റ് വിഎച്ച്എസ്എസിലുമാണ്. മൂന്നു പേര്‍ വീതമാണ് ഇവിടെ പരീക്ഷ എഴുതുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.