കഞ്ചാവ് വില്‍പ്പന വ്യാപകം

Tuesday 8 March 2016 2:57 pm IST

അഞ്ചാലുംമൂട്: അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പനയും വിതരണവും തകൃതിയായി നടക്കുന്നു. കുരീപ്പുഴ, നീരാവില്‍, കടവൂര്‍, അഷ്ടമുടി, പനയം, വരുമ്പുകാല്‍, താന്നിക്കമുക്ക്, പാമ്പാലില്‍, പാവൂര്‍ വയല്‍, വെട്ടുവിള, തൃക്കരുവ, കുപ്പണ എന്നീ ഭാഗങ്ങളിലാണ് കഞ്ചിന്റെ ഉപയോഗം വന്‍തോതില്‍ നടക്കുന്നത്. വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് കഞ്ചാവിന്റെ ഇരകള്‍. അതേസമയം ഇവിടങ്ങള്‍ കേന്ദ്രീകരിച്ച് പോലീസോ എക്‌സൈസോ പെട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യവും നാട്ടുകാര്‍ ഉന്നയിക്കുന്നു. പുറത്ത് നിന്ന് വന്‍തോതില്‍ കഞ്ചാവ് ഇവിടങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചെങ്കിലും ഇത്തരക്കാരെ പിടികൂടാന്‍ സാധിക്കാത്തതില്‍ നാട്ടുകാരില്‍ പ്രതിഷേധമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.