എസ്എസ്എല്‍സി പരീക്ഷക്ക് നാളെ തുടക്കം

Tuesday 8 March 2016 3:57 pm IST

കോഴിക്കോട്: എസ്എസ്എല്‍സി പരീക്ഷയ്ക്ക് നാളെ തുടക്കം. പരീക്ഷയ്ക്കുള്ള അവസാനവട്ട ഒരുക്കത്തിലാണ് വിദ്യാര്‍ഥികള്‍. ജില്ലയില്‍ ഈ വര്‍ഷം 48,889 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. 24,917 പേര്‍ ആണ്‍കുട്ടികളും 23,972 പേര്‍ പെണ്‍കുട്ടികളുമാണിതില്‍. നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്കു പരീക്ഷ തുടങ്ങും. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്കും നാളെ തുടക്കമാകും. ഹയര്‍സെക്കന്‍ഡറി പരീക്ഷാസമയം രാവിലെയാണ്. 205 കേന്ദ്രങ്ങളാണ് എസ്എസ്എല്‍സി പരീക്ഷയ്ക്കായി ജില്ലയില്‍ സജ്ജമാക്കിയിരിക്കുന്നത്. 101 എയ്ഡഡ് സ്‌കൂളുകളും 79 ഗവ. സ്‌കൂളുകളും 25 അണ്‍ എയ്ഡഡ് സ്‌കൂളുകളുമാണ് പരീക്ഷാകേന്ദ്രങ്ങള്‍. ജില്ലയില്‍ ഗവ. സ്‌കൂളില്‍നിന്ന് പരീക്ഷയെഴുതുന്നത് 19,019 കുട്ടികളാണ്. ഇതില്‍ 9791 പേര്‍ ആണ്‍കുട്ടികളും 9228 പെണ്‍കുട്ടികളുമാണ്. എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നായി 28,056 പേര്‍ പരീക്ഷയെഴുതും. ഇതില്‍ 14,192 പേര്‍ ആണ്‍കുട്ടികളും 13,864 പേര്‍ പെണ്‍കുട്ടികളുമാണ്. അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്ന് 1941 പേരാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. താമരശേരി വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതല്‍ പരീക്ഷാ കേന്ദ്രങ്ങളുള്ളത്. 73 സ്‌കൂളുകളുകളിലാണ് കേന്ദ്രങ്ങള്‍. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത് വടകര വിദ്യാഭ്യാസ ജില്ലയിലാണ്. 16,978 കുട്ടികള്‍. ഇതില്‍ 9,992 വിദ്യാര്‍ഥികളും എയ്ഡഡ് സ്‌കൂളില്‍ നിന്നാണെന്നതും പ്രത്യേകതയാണ്. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 15,056 വിദ്യാര്‍ഥികളാണുള്ളത്. സര്‍ക്കാര്‍ സ്‌കൂള്‍–6,886, എയ്ഡഡ് സ്‌കൂള്‍– 7247, അണ്‍എയ്ഡഡ് സ്‌കൂള്‍–923 എന്നിങ്ങനെയാണ് കണക്ക്. താമരശേരി വിദ്യാഭ്യാസ ജില്ലയില്‍ 16,755 പേരാണ് പരീക്ഷയെഴുതുന്നത്. ഏറ്റവും കുറവ് കുട്ടികള്‍ ബേപ്പൂര്‍ ഫിഷറീസ് സ്‌കൂളിലാണുള്ളത്. മൂന്ന് ആണ്‍കുട്ടികള്‍ മാത്രമാണ് ഇവിടെ പരീക്ഷയെഴുതുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്ന സ്‌കൂള്‍ വടകര തിരുവങ്ങൂര്‍ ഗവ. എച്ച്എസ്എസാണ്. 556 ആണ്‍കുട്ടികളും 377 പെണ്‍കുട്ടികളുമുള്‍പ്പെടെ 933 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.