ന്യൂദല്‍ഹി: വനിതാ ദിനത്തില്‍ കോണ്‍ഗ്രസ് വനിതാ എംപി പാര്‍ലമെന്റില്‍ എത്തിയത് തന്റെ ഹാര്‍ലി ഡേവിഡ്സണ് ബൈക്കില്‍. ബീഹാറിലെ സുപോലില്‍ നിന്നുള്ള 42കാരി രഞ്ജിത് രഞ്ജനാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന തന്റെ ഹാര്‍ലി ഡേവിഡ്സണ് ബൈക്കില്‍ പാര്‍ലമെന്റില്‍ എത്തിയത്.
വിവാദനായകനായ എംപി പപ്പു യാദവ് എന്ന രാജേഷ് രഞ്ജന്റെ ഭാര്യയാണ് ഇവര്‍. ഒന്‍പതു ലക്ഷം മുതല്‍ 23 ലക്ഷം രൂപവരെയാണ് ഹാര്‍ലി ഡേവിഡ്സണ് ബൈക്കുകളുടെ വില. സഭയില്‍ വനിതാ ദിനെത്തപ്പറ്റി പ്രസംഗിക്കാനാണ് അവര്‍ വിലകൂടിയ ബൈക്കില്‍ എത്തിയത്.
നീല നിറത്തിലുള്ള വേഷമണിഞ്ഞ്, സണ്ഗഌസും ഹെല്‍മെറ്റും അണിഞ്ഞ് രഞ്ജിത് രഞ്ജനെത്തിയത് വലിയ കൗതുകവും ജനിപ്പിച്ചു. രണ്ടു കുട്ടികളുടെ അമ്മ കൂടിയായ അവര്‍ തന്റെ ബൈക്ക് രാജേഷ് രഞ്ജനെക്കൊണ്ടു പോലും തൊടീക്കില്ല. പപ്പുവിന്റെ ഭാര്യയുടെ വരവ് സെക്യൂരിറ്റിക്കാര്‍ക്കും പ്രശ്നങ്ങളായി.
പാര്ലമെന്റാക്രമണത്തിനു ശേഷം കര്‍ശന പരിശോധന കഴിഞ്ഞ് പ്രത്യേക സ്റ്റിക്കര്‍ ഒട്ടിച്ച വാഹനങ്ങളേ പാര്‍ലമെന്റ് വളപ്പില്‍ കടക്കാന്‍ അനുവദിക്കൂ. ഒടുവില്‍ അവര്‍ സ്പീക്കറെ കണ്ട് പ്രത്യേക സ്റ്റിക്കര്‍ വാങ്ങിയാണ് പാര്‍ലമെന്റ് വളപ്പില്‍ ബൈക്കില്‍ കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: