ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച തുടങ്ങി

Tuesday 17 January 2012 12:23 am IST

ന്യൂദല്‍ഹി: ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധി തല കൂടിക്കാഴ്ച ദല്‍ഹിയില്‍ തുടങ്ങി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ ശിവശങ്കര്‍ മേനോനും സ്റ്റേറ്റ്‌ കൗണ്‍സിലര്‍ ദായ്‌ ബിഗ്‌ മേയുമാണ്‌ ഇരു രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്നത്‌. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടക്കും. കൂടാതെ അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കും. പ്രാദേശിക ആഗോള വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്യും. ദല്‍ഹി ബുദ്ധ സമ്മേളനത്തില്‍ ടിബറ്റ്‌ ആത്മീയ നേതാവ്‌ ദലൈലാമ പങ്കെടുത്തതില്‍ പ്രതിഷേധിച്ചു കഴിഞ്ഞ നവംബറില്‍ നടക്കാനിരുന്ന ചര്‍ച്ചയില്‍ നിന്നു ചൈന പിന്‍വാങ്ങിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.