ഇവിടെ ‘ആത്മാവ് ‘എന്നവാക്കിന് ‘പരമാത്മാവ്’എന്നര്‍ത്ഥം. ഭക്തന്മാരുടെ സര്‍വവിധ ആഗ്രഹങ്ങളും നിറവേറ്റിത്തരുവാന്‍ ഞാന്‍ പരമാത്മാവായി നിന്റെ ഹൃദയത്തില്‍ ശോഭിക്കുന്നു. സച്ചിദാനന്ദസ്വരൂപനായ എന്നെധ്യാനിക്കുകയൂം എന്റെ കഥകളും നാമങ്ങളും പാടുകയും ചെയ്ത് എന്നെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് മേല്പറഞ്ഞ എല്ലാചര്യകളും ആചരിക്കാന്കഴിയും. ഭഗവാന്തന്ന 14ാം അദ്ധ്യായത്തില്‍ ത്രിഗുണങ്ങളെ ഉപേക്ഷിക്കുവാനുള്ള മാര്‍ഗ്ഗം വിശദീകരിക്കുന്നു.
മാം ച യോളവ്യഭിചാരേണ
ഭക്തിയോഗേന സേവതേ
സ ഗുണാന് സമിതീതൈതാന്
ബ്രഹ്മഭൂയായ കല്പതേ.
( എന്നെ- ഈ കൃഷ്ണനെമാത്രം, ഭക്തിയോഗത്തിലൂടെ മാത്രം ,സേവിക്കണം. ആരാധിക്കണം സന്തോഷിപ്പിക്കണം. മറ്റു ദേവന്മാരേയോ മാര്ഗ്ഗങ്ങളേയോ ആശ്രയിക്കരുത് അത്വ്യഭിചാരമാണ്. അങ്ങനെ എന്നെ മാത്രം ആശ്രയിച്ച് ജീവിതം ധന്യമാക്കുന്ന ഭക്തന്, ത്രിഗുണങ്ങളുടെ സ്വഭാവങ്ങള്‍ അതിശക്തമാണെങ്കിലും അവയെ അതിക്രമിക്കാന്കഴിയും. എന്റെ ബ്രഹ്മഭവത്തില് എത്താനും കഴിയും.
9961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: