ആലപ്പുഴ: 2011ല്‍ പാതിരാപ്പള്ളി പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ അടിച്ചശേഷം ജീവനക്കാരനെ അക്രമിച്ച് പണം അടങ്ങിയ ബാഗ് കവര്‍ന്ന കേസിലെ പ്രതിയെ പിടികൂടി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14-ാം വാര്‍ഡില്‍ ഓടത്തില്‍ വീട്ടില്‍ മനു (മുളക്പൊടി മനു -29) ആണ് പിടിയാലായത്. 2010 ല്‍ തുമ്പോളിയിലുള്ള മൊബൈല്‍ ഫോണ്‍ കടയില്‍ കയറി ഒരു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്സിലും ഈയാള് പ്രതിയാണ്. ബാംഗഌരും ഹൈദരാബാദിലും ഒളിവില്‍ കഴിഞ്ഞശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ പാതിരാപള്ളിയിലുള്ള പ്ലാസാ ബിയര്‍ പാര്‍ലറിന് സമീപത്ത് നിന്ന് ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.ഇ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. എസ്ഐ അപ്പുക്കുട്ടന്, സിപിഒ മാരായ മധു, ഹാഷിര്‍, പോള്‍ എന്നിവരും അറസ്റ്റു ചെയ്ത സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: