അമ്പലപ്പുഴ: അമ്പലപ്പുഴയിലെ പലചരക്ക് വ്യാപാരി ശ്രീകുമാറിന്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യാവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 10ന് മാര്‍ച്ചും ധര്‍ണയും നടത്തും. വൈകിട്ട് 4.30ന് അമ്പലപ്പുഴ പടിഞ്ഞാറെ നടയില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് കച്ചേരിമുക്കില്‍ സമാപിക്കും. സമാപന സമ്മേളനം ജി. സുധാകരന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഏകോപന സമിതി ജില്ലാ സെക്രട്ടറി വി. സിബില്രാജ് അനുശോചന പ്രമേയം അവതരിപ്പിക്കും. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്, എ. ഓമനക്കുട്ടന്, പ്രജിത്ത് കാരിക്കല്‍ തുടങ്ങിയവര്‍ സംസാരിക്കും. സജു പാര്‍ത്ഥസാരഥി, രാജു അപ്സര, അഹമ്മദ് അമ്പലപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: