ന്യൂദല്‍ഹി: സൈനികരുടെ മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് രാജ്യരക്ഷാമന്ത്രി മനേഹര്‍ പരീക്കര്‍ രാജ്യസഭയില്‍ വ്യക്തമാക്കി. യോഗ, ധ്യാനം എന്നിവ ദിനചര്യയുടെ ഭാഗമാക്കിയിട്ടുണ്ട്, കൗണ്‍സലിങിനായി മനഃശാസ്ത്ര വിദഗ്ദരുടെ സേവനം, അവധി അനുവദിക്കുന്നത് ഉദാരമാക്കല്‍, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും നല്കി ജോലി സാഹചര്യങ്ങളും ജീവിക്കുന്ന ചുറ്റുപാടും മെച്ചപ്പെടുത്തല്‍, കായികാഭ്യാസങ്ങള്‍ക്കും വിനോദത്തിനുമുള്ള സൗകര്യം, സമര്ദ്ദമകറ്റാന് പ്രത്യേക പരിശീലനം, ഉന്നത ഉദ്യോഗസ്ഥരെ എളുപ്പത്തില്‍ സമീപിക്കാനുള്ള അവസരം, വിവാഹിതര്‍ക്ക് ഭാര്യയെ കൂടെത്താമസിപ്പിക്കാനുള്ള അവസരം എന്നീ നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: