കൊളംബൊ: ലോകകപ്പ് ട്വന്റി20 ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നതിനു തൊട്ടുമുന്‍പ് ശ്രീലങ്കന്‍ സെലക്ഷന് കമ്മറ്റിയില്‍ അഴിച്ചുപണി. മുന്‍ നായകന് അരവിന്ദ ഡിസില്‍വയെ ചെയര്‍മാനാക്കി കായികമന്ത്രി ദയാസിരി ജയശേഖരയാണ് തിങ്കളാഴ്ച രാത്രി സെലക്ഷന് കമ്മിറ്റി അഴിച്ചുപണിതത്. കുമാര്‍ സംഗക്കാര, റൊമേഷ് കലുവിതരണ എന്നിവരെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി. മുന്‍ താരങ്ങള്‍ രഞ്ജിത് മധുരസിംഗെ, ലളിത് കലുപെരുമ എന്നിവര്‍ മറ്റംഗങ്ങള്‍. ഏപ്രില്‍ 30 വരെയാണ് ഈ കമ്മറ്റിക്ക് കാലാവധി നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: