ഇടുക്കി: വാഴത്തോപ്പില്‍ 10 ഏക്കറോളം കൃഷി കത്തിനശിച്ചു. വാഴത്തോപ്പ് കേശമണിയില് ഇന്നലെ 11.30 ഓടെയാണ് വന്‍ തീപിടിത്തം ഉണ്ടായത്. സമീപത്തെ കാട്ടില്‍ നിന്നുമാണ് തീ ഇങ്ങോട്ട് പടര്‍ന്നത്. മംഗലത്ത് സാജന്, കാലായില്‍ തോമസ്, റോഡ്താഴത്ത് കുഞ്ഞൂഞ്ഞ്, പാറയ്ക്കല്‍ തങ്കന്, കൊച്ചുപറമ്പില്‍ ചന്ദ്രദാസ് എന്നിവരുടെ കൃഷിയിടമാണ് അഗ്നി വിഴുങ്ങിയത്. നിരവധി തൈ റബ്ബര്‍ മരങ്ങളും, കാപ്പി, കുരുമുളക്, കൊക്കോ, വാഴ, കപ്പ തുടങ്ങിയവയും കത്തി നശിച്ചു. ഇടുക്കിയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്റ്റേഷന് ഓഫീസര്‍ ജിഷാദ്, ജെയിംസ് തോമസ്, വിപിന്‍, രതീഷ്, ജിതിന് പി ബി, ടോണി ജെ, മനോജ് നാരായണന്, ജോസ് കെ ജെ, അഗസ്തി കെ ഡി, എം ജി സദാനന്ദന് എന്നിവരടങ്ങിയ ഫയര്‍ഫോഴ്സ് സംഘമാണ് സ്ഥലത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: