ഉപ്പുതറ: മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് കാണാതായി. ഇന്നലെ രാവിലെ 7.15 ഓടെ കണ്ണംപ്പടി പുന്നപ്പാറയിലാണ് യുവാവിനെ വള്ളം ചെരിഞ്ഞ് കാണാതായത്. പുന്നപ്പാറ മോടകത്തോലിക്കല് രാജീവ്(28) നെയാണ് കാണാതായത്. സുഹൃത്ത് മോഹനനൊപ്പം പെരിയാറില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് അപകടം. കട്ടപ്പനയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം എത്തി പരിശോധന നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിട്ടില്ല. ഉപ്പുതറ എസ്ഐ അബ്ദുള്‍ കരിംമിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്ത് എത്തിയിരുന്നു. വനത്തിനുള്ളിലായതിനാല്‍ അപകടം നടന്നിടത്ത് എത്തിചേരാന്‍ കിലോമീറ്ററുകള്‍ നടക്കണം. ഇത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് പരിശോധന നിര്‍ത്തി സംഘം മടങ്ങി. പരിശോധന ഇന്നും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: