കണ്ണൂര്‍: ചിറക്കല്‍ കുന്ദാവ് ശ്രീ ദുര്‍ഗ്ഗാംബിക വിദ്യാനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ 11ാം വാര്‍ഷികാഘോഷം സിനി & ടെലി ആര്‍ട്ടിസ്റ്റ് മട്ടനൂര്‍ ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ശ്രീ ദുര്‍ഗ്ഗാംബിക വിദ്യാനികേതന്‍ സ്കൂള്‍ കാര്യനിര്‍വ്വഹണ സമിതി അധ്യക്ഷന്‍ എന്‍.എം.ജയരാജ് അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതന്‍ കണ്ണൂര്‍ ജില്ലാ കാര്യദര്‍ശി വേണുദാസ് മൊകേരി മുഖ്യഭാഷണം നടത്തി. യോഗത്തില്‍ പ്രധാനാധ്യാപിക പി.ലീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.രതി(കണ്ണൂര്‍ കോര്പ്പറേഷന് കൊക്കേന്‍പാറ ഡിവിഷന് അംഗം) ജിഷ ടീച്ചര്‍. മാതൃഭാരതി അധ്യക്ഷ സന്ധ്യ, ശ്രീ.പി.വി.നാരായണന്, നാരായണന് എന്നിവര്‍ സംസാരിച്ചു. ദുര്‍ഗ്ഗാംബിക വിദ്യാനികേതന്‍ സ്കൂള്‍ കാര്യനിര്‍വ്വഹണ സമിതി കാര്യദര്‍ശി നിഷാന്ത് നമ്പ്രോന്‍ സ്വാഗതവും ആതിരാ സുധീന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: