തൃശൂര്‍: കല്യാണ്‍ സില്‍ക്സിന്റെ കാസര്‍കോഡ്, പയ്യന്നൂര്‍ ഷോറൂമുകള്‍ക്ക് മാര്‍ച്ച് 10 ന് തുടക്കമാകും. ഭാരതത്തിന്റെ റീട്ടെയില്‍ ടെക്സ്റ്റയില്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് രണ്ട് ലോകോത്തര ഷോറൂമുകള്‍ക്ക് ഒരേ ദിവസം യവനിക ഉയരുന്നത്.
രാവിലെ 10.30 നാണ് കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്റിന് സമീപത്തുള്ള ഷോറൂമിന്റെ ഉദ്ഘാടനം. ഉച്ചക്ക് 1 മണിക്ക് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റിന് എതിര്‍വശത്തുള്ള ഷോറൂമിന് തിരിതെളിയും. രണ്ട് ഷോറൂമുകളുടെയും ഉദ്ഘാടനം കല്യാണ്‍ സില്‍ക്സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പൃഥ്വിരാജ് നിര്‍വഹിക്കും.നാലുനിലകളിലായി 30,000 ചതുരശ്ര അടിയിലാണ് കാസര്‍കോഡിലെ ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്.
ഗ്രൗണ്ട് ഫ്ളോറില്‍ ചുരിദാര്‍ ഉള്‍പ്പെടെയുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഒന്നാം നിലയില്‍ സാരികളുടെ ഒരു വലിയ ലോകമാണ.് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പടുന്ന ബ്രാന്‍ഡഡ് ബ്രൈഡല്‍ സാരിയായ സൗഗന്ധിക സില്‍ക്കിന്റെയും കാഞ്ചീപുരം സാരികളുടെയും അത്യപൂര്‍വ ശ്രേണികളാണ് ഈ ഫ്ളോറിനെ സവിശേഷമാക്കുന്നത്. മെന്‍സ് വെയറിലെ 2016 ലെ കളക്ഷനുകളാല് സമൃദ്ധമാണ് രണ്ടാമത്തെ ഫ്ളോര്‍.
കിഡ്സ് വെയര്‍, ന്യൂ ബോണ്‍ വെയര്‍ എന്നിവയ്ക്ക് മാത്രമായാണ് മൂന്നാമത്തെ ഫ്ളോര്‍. കല്യാണ്‍ സില്‍ക്സിന്റെ ഇന്‍-ഹൗസ് ബ്രാന്‍ഡുകളും ഇവിടെ ലഭ്യമാണ്.
മൂന്ന് നിലകളിലായി 30,000 ചതുരശ്രയടിയില്‍ വ്യാപിച്ച് കിടക്കുന്ന ഷോപ്പിങ് സമുച്ചയമാണ് കല്യാണ്‍ സില്‍ക്സ് പയ്യന്നൂരിനായി അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഗ്രൗണ്ട് ഫ്ളോറില്‍ റെഡിമെയ്ഡ് ചുരിദാര്‍, റെഡി-ടു-സ്റ്റിച്ച് ചുരിദാര്‍ ഉള്‍പ്പെടെയുള്ളവയുടെ വലിയ കളക്ഷനുകള്‍ക്ക് പുറമെ ഫര്‍ണിഷിങ് മെറ്റീരിയലുകളും ലഭ്യമാക്കിയിട്ടുണ്ട്.
”അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന കല്യാണ്‍ സില്‍ക്സിന്റെ വിപണന ശൃംഖലയിലെ രണ്ടു ഷോറൂമുകള്‍ കാസര്‍ഗോഡും പയ്യന്നൂരും തുറക്കുന്നതില്‍ സന്തോഷമുണ്ട് എന്ന് ചെയര്‍മാനും എംഡിയുമായ ടി.എസ്.പട്ടാഭിരാമന് പറഞ്ഞു.
മാര്‍ച്ച് 25 ന് കല്യാണ്‍ സില്‍ക്സിന്റെ 25-ാമത് ഷോറൂം മസ്ക്കറ്റില്‍ തുറക്കും. ഈ വര്‍ഷം മധ്യത്തോടെ ദുബായിലെ അല്ക്വിസൈസിലേക്ക് കല്യാണ്‍ സില്‍ക്സിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: