വെമ്പായം: നാടന്‍പാട്ട് സംഘം സഞ്ചരിച്ചിരുന്ന വാന്‍ മറിഞ്ഞു നിരവധി പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി ഒരു മണിയോടെ ആയിരുന്നു അപകടം നടന്നത്. ശിവരാത്രി ആയതിനാല്‍ കൊച്ചാറ്റിങ്ങല് ക്ഷേത്രത്തിലെ പരിപാടികഴിഞ്ഞു അടുത്ത പരിപാടിക്കായി ആര്യനാട് ക്ഷേത്രത്തിലേക്ക് പോകുന്ന വഴി തേക്കട പള്ളിനടക്ക് സമിപം വച്ചായിരുന്നു അപകടം. വാഹനത്തിന്റെ ടയര്‍ പൊട്ടി വണ്ടി തലകീഴായി മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പരിപാടി സംഘത്തോടൊപ്പം ബൈക്കുകളില്‍ വരുകയായിരുന്നവരും ചേര്‍ന്ന് പരുക്കേറ്റവരെ വാഹനത്തില്‍ നിന്നും പുറത്തെടുത്തു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ വട്ടപ്പാറ പോലീസും നെടുമങ്ങാട് നിന്നും ഫയര്‍ഫോഴ്സും ചേര്‍ന്ന് റോഡിനു മധ്യ ഭാഗത്തായിരുന്ന വാഹനത്തെ അവിടെ നിന്നും മാറ്റി. പരുക്കേറ്റവരെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: