ഭോപ്പാല്‍: എയര്‍ ഇന്ത്യ വിമാനം ഭോപ്പാലില്‍ അടിയന്തരമായി നിലത്തിറക്കി. എഞ്ചിന് തകരാറിനെത്തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. ഭോപ്പാലിലെ രാജ്ഭോജ് വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്.
വിമാനം പറന്നുയര്‍ന്ന് ഉടന്‍ തന്നെ നിലത്തിറക്കുകയായിരുന്നു. എഞ്ചിനില്‍ പക്ഷി ഇടിച്ചതിനാലാണ് വിമാനം നിലത്തിറക്കിയതെന്നാണ് വിവരം. യാത്രക്കാര്‍ സുരക്ഷിതരാണ്. തകരാറുകള്‍ പരിഹരിച്ചാലുടന്‍ വിമാനം സര്‍വീസ്് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: