ചേളന്നൂര്‍: ചേളന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാരുടെ കൂട്ടായ്മയില്‍ കിഡ്നി രോഗിയായ അമ്പലപ്പാട് ചീപ്പാച്ചികുഴിയില് ശ്യാംബാബുവിന്റെ വീട് വൈദ്യുതീകരിച്ച് സര്‍വീസ് കണക്ഷന് നല്കി. സ്വിച്ച് ഓണ്‍ കര്‍മ്മം കാരപ്പറമ്പ് അസി. എഞ്ചിനീയര്‍ സജീവ് എം. പി. നിര്‍വ്വഹിച്ചു. സെക്ഷന്‍ അസി.എഞ്ചിനീയര്‍ അബ്ദുറഹിമാന് ടി.സി, സെക്ഷന്‍ സൂപ്രണ്ട് മനോജ് ജെ, സബ് എഞ്ചിനീയര്‍മാരായ ഉദയകുമാര്‍, ബൈജു, ഓവര്‍സിയര്‍മാരായ ബാബു വി.പി, സുരേന്ദ്രന് കെ.കെ, ബാബു പി.പി. ലൈന്മാന്മാരായ മറ്റ് ജീവനക്കാരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: