ബിജെപി പ്രവര്‍ത്തകനെ വെട്ടിയ കേസ്: 12 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

Wednesday 9 March 2016 2:34 pm IST

കണ്ണൂര്‍: പാനൂര്‍ ചൊക്ലിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി ഡ്രൈവറായ ബിജെപി പ്രവര്‍ത്തകന്‍ പൂക്കോം ഇളയടത്ത് താഴെകുനിയില്‍ ഇ.കെ. ബിജുവിനെ (39) വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 12 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്തു. പൂക്കോം സ്വദേശി നിഖില്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരേയാണ് കേസ്. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിജു അപകടനില തരണം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ എട്ടോടെ ചൊക്ലി മാരാങ്കണ്ടി റോഡിലായിരുന്നു സംഭവം. സ്‌കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന ബിജുവിനെ ഇടവഴിയില്‍ കാത്തുനിന്ന അക്രമിസംഘം ഓട്ടോ തടഞ്ഞു പിടിച്ചിറക്കി കുട്ടികളുടെ കണ്‍മുന്നിലിട്ടു വെട്ടുകയായിരുന്നു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പൂക്കോത്തും പരിസരപ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.