തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കണം: സി.വി.രാജേഷ്

Wednesday 9 March 2016 2:43 pm IST

കാസര്‍കോട്: തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും അവര്‍ ആഗ്രഹിക്കുന്ന ഏത് തൊഴില്‍ മേഖലയിലേക്കും കടന്നുവരാനുള്ള പ്രോത്സാഹനം കൊടുക്കുകയും ചെയ്യണമെന്ന് ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി.രാജേഷ് ആവശ്യപ്പെട്ടു. കേരളത്തിലെ സാമൂഹിക തിന്‍മകള്‍ക്കെതിരെ സ്ത്രീകള്‍ മുന്നോട്ടിറങ്ങിവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് കാസര്‍കോട് ടൗണ്‍ ബാങ്ക് ഹാളില്‍ ബിഎംഎസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വനിതാ തൊഴിലാളി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനം മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ് ഉദ്ഘാടനം ചെയ്തു. ഡോ.വി.സി.സുഷമ മുഖ്യാതിഥിയായി. മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷ ടീച്ചര്‍ പ്രഭാഷണം നടത്തി. ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി എ.ഓമന അധ്യക്ഷത വഹിച്ചു. ബേബി ടീച്ചര്‍ സ്വാഗതവും സൗമ്യ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.