ശുഭാനന്ദ ദര്‍ശനം

Wednesday 9 March 2016 7:47 pm IST

ഗുരുക്കന്മാര്‍ ധാരാളം ഉള്ള കാലയളവാണിത്. ആയതിനാല്‍ നാം ഗുരുക്കന്മാരെ പരിശോധിച്ചറിഞ്ഞ് സാക്ഷാലുള്ള ഗുരുവിനെയാണ് നമ്മുടെ രക്ഷകനായി വരിക്കേണ്ടത്. അല്ലാതെ ചരിത്ര പ്രാസംഗികന്മാരെയല്ല. ഇങ്ങനെയുള്ള ഗുരുക്കന്മാരത്രെ സ്വയാനുഭവമുള്ളവര്‍ അല്ലെങ്കില്‍ സ്വയംപ്രകാശമുള്ളവര്‍. അങ്ങിനെയുള്ള ഗുരുവിനെ നാം വരിക്കുമ്പോള്‍ നമുക്ക് വേറെ ഒരു ചരിത്രത്തിന്റെ ആവശ്യം ഉണ്ടാകയില്ല. നമ്മുടെ രക്ഷ ചരിത്രത്തിലല്ല ഇരിക്കുന്നത്. നമുക്ക് രക്ഷ കിട്ടേണ്ടത് സ്വയാനുഭവം അല്ലെങ്കില്‍ സ്വയംപ്രകാശം അല്ലെങ്കില്‍ ജന്മാന്തരജ്ഞാനമുള്ള ഗുരുക്കന്മാരില്‍ നിന്നാണ് എന്നുള്ള വാസ്തവത്തെ നാം ചിന്തിക്കേണ്ടതാണ്. ഇതിനെക്കുറിച്ചു ചിന്തനം ചെയ്താല്‍ ഈ എഴുത്തിന്റെ സാരം നിങ്ങള്‍ക്കു മനസ്സിലാകുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ആയതിലേക്കു ദൈവം നിങ്ങളെ അനുഗ്രഹിക്കുവാന്‍ ഞാന്‍ സദാ പ്രാര്‍ത്ഥിക്കുന്നു. ഈ ലോകത്തിലുള്ള ബന്ധം ഒന്നും തന്നെ ശാശ്വതമായിട്ടുള്ളതല്ല. പിന്നെയോ ഗുരുശിഷ്യബന്ധം എന്നുള്ളത് ഒരു കാലത്തും പിരിയാന്‍ പാടില്ലാത്തതും പിരിയാത്തതുമാണ്. അതു ശാശ്വതമായിട്ടുള്ള ഒരു ബന്ധമാകുന്നു എന്ന് എനിക്ക് ധൈര്യമായി പറയുവാന്‍ കഴിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.