കുംഭഭരണി മഹോത്സവം

Wednesday 9 March 2016 8:15 pm IST

മുഹമ്മ: എസ്എല്‍ പുരം തയ്യില്‍ ശക്തിപുരം ദേവിക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് കൊടിയേറി. 13ന് ആറാട്ടോടെ സമാപിക്കും. നാളെ വൈകിട്ട് 6.30ന് സ്‌പെഷ്യല്‍ പഞ്ചവാദ്യം, എട്ടിന് സംഗീതസദസ്സ്. 12ന് രാവിലെ 8.30ന് ശ്രീബലി,11ന് വിശേഷാല്‍ കലശാഭിഷേകം,3ന് ചാക്യാര്‍കൂത്ത്, 4.30ന് കാഴ്ചശ്രീബലി,വൈകിട്ട് 7.30ന് വെടിക്കെട്ട്, 9ന് വയലാര്‍ഗാനസന്ധ്യ. 13ന് രാവിലെ 8.30ന് ശ്രീബലി,10.30ന് ഓട്ടംതുള്ളല്‍, 4.30ന് കാഴ്ചശ്രീബലി,വൈകിട്ട് 7.30ന് അലങ്കാരദീപാരാധന, 8ന് വെടിക്കെട്ട്, 9.30ന് നൃത്തസന്ധ്യ, 10.30ന് ഡിജിറ്റല്‍ സിനി ഡ്രാമ, 11ന് ആറാട്ട്. അമ്പലപ്പുഴ: പുറക്കാട് മുരുക്കുവേലി ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവം തുടങ്ങി. പത്താമത് ഭാഗവത സപ്താഹയജ്ഞത്തോടെ ആരംഭിച്ച ഉത്സവം 13ന് സമാപിക്കും. ഇന്ന് രാത്രി 12.30ന് താമത്ത് തറയില്‍ ക്ഷേത്രത്തില്‍ നിന്ന് ഭൈരവികോലംവരവ് നടക്കും. നാളെ രാവിലെ 8ന് ശീതങ്കന്‍തുള്ളല്‍, ഒന്‍പതാം ഉത്സവദിനം വൈകിട്ട് 4ന് പറയന്‍തുള്ളല്‍,, കളമെഴുത്തുംപാട്ടും, ദേശതാലപ്പൊലി, സംഗീതസദസ്, 13ന് വൈകിട്ട് ഓട്ടന്‍തുള്ളല്‍, 10ന് ഗാനമേള എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.