കുടയത്തൂരില്‍ രണ്ട് കടകളില്‍ മോഷണം

Wednesday 9 March 2016 8:22 pm IST

കാഞ്ഞാര്‍: കുടയത്തൂര്‍ ബാങ്ക് ജംഗ്ഷനിലുള്ള രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ ചൊവ്വാഴ്ച രാത്രി മോഷണം നടന്നു. പൊന്നൂസ് സ്റ്റോഴ്‌സ്, ന്യൂസ്റ്റാര്‍ ബേക്കറി എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.  ഷട്ടറിന്റെ താഴ് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.പൊന്നൂസ് സ്റ്റോഴ്‌സില്‍ നിന്നും രണ്ടായിരത്തി അഞ്ഞൂറ് രൂപയും, ന്യു സ്റ്റാര്‍ ബേക്കറിയില്‍ നിന്ന് ഇരുപത്തിഅയ്യായിരം രൂപയും നഷ്ടപ്പെട്ടു. രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് വ്യാപാരികള്‍ മോഷണ വിവരം അറിയുന്നത്. രണ്ടിടത്തു നിന്നും പണം മാത്രമാണ് നഷ്ടപ്പെട്ടത്.ഹൈമാസ്റ്റ് ലൈറ്റിന്റെ വെളിച്ചമുള്ള ജംഗ്ഷനില്‍ നടന്ന മോഷണം നാട്ടുകാരില്‍ അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട്. പ്രദേശത്ത് പോലീസ് പെട്രോളിംഗ് കാര്യക്ഷമമല്ലാത്തതാണ് മോഷ്ടാക്കള്‍ക്ക് ഗുണകരമാകുന്നതെന്ന് ആക്ഷേപം ശക്തമാണ്. കാഞ്ഞാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുന്‍കാല മോഷ്ടാക്കളെ ചുറ്റിപ്പറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോറന്‍സിക് സംഘവും കടകളില്‍ പരിശോധന നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.