തൊടുപുഴ: ബിജെപി ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസ് ഇന്ന് രാവിലെ 11.30 മുതല്‍ തൊടുപുഴ മൂവാറ്റുപുഴ റോഡില്‍ അര്‍ച്ചന ആശുപത്രിക്കു സമീപമുള്ള മാഞ്ഞാങ്കല് മഠം ബില്‍ഡിംഗിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കും. ഓഫീസിന്റെ ഉദ്ഘാടനം ഭാരതീയ ജനസംഘത്തിന്റെ മുന്‍ ദേശീയ നിര്‍വ്വാഹക സമിതി അംഗവും ജന്മഭൂമി മുന്‍ പത്രാധിപരുമായ പി. നാരായണന് നിര്‍വ്വഹിക്കും. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സമിതി അംഗം പി. എ. വേലുക്കുട്ടന് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.എസ് അജി, സോജന് ജോസഫ് ജില്ലാ സെക്രട്ടറി പി ആര് വിനോദ് നേതാക്കളായ പി.പി സാനു, എം.ഐ രവീന്ദ്രന് , സി.സി കൃഷ്ണന്, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് റ്റി.എസ് രാജന് തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: